ഏകദേശം 1990 മുതൽ ദുബായിൽ കോളേജ് അലുംനികൾ സംഘടിക്കാൻ തുടങ്ങിയിരുന്നു. തൃശ്ശൂരിലെ ഒട്ടു മിക്ക കോളേജുകൾക്കും അലുംനി ആയി. ഒരുവിധം എല്ലാ അലുംനികളുടെ പരിപാടികൾക്ക് ഞാനും പോവ്വും. പ്രത്യേകിച്ചും വിമലയിൽ പഠിക്കുന്ന കാലത്ത് പരസ്പരം പുച്ഛിച്ചു നോക്കിയിരുന്ന ഭർത്താവിന്റെ കോളേജ് അലുംനിയുടെ പരിപാടികൾക്കും. ഒരു അമ്മായിയമ്മ മരുമകൾ ബന്ധമായിരുന്നു ആ അലുംനി ആയിട്ട്. എന്റെ പരാതികൾ കേട്ട് മടുത്തിട്ടാവാം ഒരു ദിവസം പുള്ളിക്കാരൻ എന്നോട് ചോദിച്ചു, എന്ത്കൊണ്ട് നിങ്ങൾക്കൊരു അലുംനി തുടങ്ങിക്കൂടാ??
കുറേ ആലോചിച്ചു... വേണ്ടെന്ന് വെക്കാൻ കാരണങ്ങൾ പലതായിരുന്നു. ഒരു സംഘടന ആയാൽ meetings എന്തായാലും ഉണ്ടാവും. പുരുഷന്മാർ meeting എന്നും പറഞ്ഞു ഇറങ്ങി പോവ്വുന്നത് പോലെ സ്ത്രീകൾക്ക് പോവ്വാൻ പറ്റുമോ? കുട്ടികളെ വീട്ടിലാക്കി അമ്മമാർക്ക് ഇറങ്ങാനുള്ള ബുദ്ധിമുട്ടുകൾ.. വീട്ടിലെ കാര്യങ്ങൾ....(ഇന്നത്തെ പോലത്തെ പെണ് കൂട്ടായ്മകൾ അന്ന് കുറവായിരുന്നു) അങ്ങനെ പലതും... പക്ഷേ മൂപ്പർ വിടാനുള്ള ഭാവമില്ല...പഴയ വിമലാ തകരുണികളെ ഓർമ്മ വന്നു കാണണം... പിന്നെ ഞാനും വിചാരിച്ചു, why not?? ഉടനെ വിളിച്ചു, സീമ സജീവിനെ. എനിക്ക് നൂറു വട്ടം സമ്മതമാണെങ്കിൽ സീമക്കു 101 വട്ടം സമ്മതം. ഞങ്ങൾ ഒറ്റ ഇരിപ്പായിരുന്നു. ഫേസ്ബുക്ക് വഴിയും കൂട്ടുകാരും അവരുടെ കൂട്ടുകാരും വഴി കുറേ വിമലക്കാരെ തപ്പിയെടുത്തു. ദിവസവും ഒരു 50-60 ഫോൺ കോളുകൾ. ഒരാളെ ഒരു ദിവസം ഞാൻ വിളിച്ചാൽ പിറ്റേന്ന് സീമ വിളിക്കും. അവസാനം സരിത, സീമ എന്ന് കേൾക്കുമ്പോഴേ ആളുകൾ പറഞ്ഞു തുടങ്ങി ഞങ്ങൾ എത്താമെന്ന്... അങ്ങനെ...2012 ഒക്ടോബർ 19 വെള്ളിയാഴ്ച വൈകുന്നേരം ദുബായ് സബീൽ പാർക്കിൽ വെച്ച് തൃശ്ശൂർ വിമല കോളേജിന്റെ ആദ്യത്തെ ഇന്റർനാഷണൽ അലുംനി Vimex ജനിച്ചു. ...
ശേഷം...
കല്യാണം കഴിഞ്ഞ സ്ത്രീകളൊക്കെ കോളേജ് കുമാരിമാരായി....
പലർക്കും ഒരു പത്തിരുപത് വയസ്സ് കുറഞ്ഞു പോയി....
ഭർത്താവിനെയും മക്കളെയും മാത്രം ചുറ്റിപ്പറ്റി ജീവിച്ചിരുന്ന പലരും ജീവിതം ഒരു ആഘോഷമാക്കി മാറ്റി....
ജീവിക്കാൻ മറന്നു പോയ, സ്വന്തം കഴിവുകളെ കുഴിച്ചു മൂടിയ പലരും ഇപ്പോൾ തങ്ങളുടെ കഴിവുകളെ പൊടിതട്ടിയെടുത്ത് സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ ജീവിക്കുന്നു.....
Saritha Unni
Founder President, Vimex
85-92 English main